ആയുഷ്മാന്‍ ഖുറാനയുടെ ‘അനേക്’ ഒടിടിയില്‍ റിലീസ് ചെയ്തു

യുഷ്മാന്‍ ഖുറാനയുടെ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ‘അനെക്’ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു.
അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത അനെക് മെയ് 27 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. ഭൂഷണ്‍ കുമാറിന്‍റെ ടി-സീരീസും അനുഭവ് സിന്‍ഹയുടെ ബനാറസ് മീഡിയ വര്‍ക്ക്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. വടക്കുകിഴക്കന്‍ ഇന്ത്യയിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. 2019 ല്‍ പുറത്തിറങ്ങിയ ആര്‍ട്ടിക്കിള്‍ 15 ന്‍ ശേഷം ആയുഷ്മാനും സംവിധായകന്‍ അനുഭവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘അനേക്’.

Top