ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയ ടൈംസിന്റെ നൂറു പേർ പട്ടികയിൽ ആയുഷ്മാൻ ഖുറാന

ലോകത്തിലെ ജനങ്ങൾക്കിടയിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ആളുകളുടെ പട്ടികയിൽ ഇടം പിടിച്ച് ബോളിവുഡ് നടനും അവതാരകനുമായ ആയുഷ്മാൻ ഖുറാന. ടൈൽസ് പുറത്തുവിട്ടിരിക്കുന്ന നൂറു പേരുടെ പേരുടെ പട്ടികയിലാണ് ആയുഷ്മാൻ ഇടംപിടിച്ചിരിക്കുന്നത്. ആയുഷ്മാൻ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വാർത്ത ലോകത്തെ അറിയിച്ചത്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറു പേരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. ഈ ലിസ്റ്റിലെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ലിസ്റ്റിന് ചിത്രം അടങ്ങുന്ന പോസ്റ്റിൽ ഖുറാന് കുറിച്ചു.

അതേ സമയം ഖുറാനെ അഭിനന്ദിച്ചുകൊണ്ട് നടി ദീപിക പദുക്കോണും രംഗത്തെത്തി. 1.3 ബില്യനിലധികം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇവരിൽ ഒരു ചെറിയ ശതമാനം മാത്രമാണ് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നത്.ആയുഷ്മാൻ ഖുറാന അവരിലൊരാളാണ്. സ്വപ്നം കാണുന്നവർക്ക് നിങ്ങളുടെ ഉയർച്ച എന്നും ഒരു പ്രചോദനമായിരിക്കും. കഠിനാധ്വാനവും കൊണ്ടാണ് നിങ്ങൾ ഇവിടെ വരെ എത്തിയത്. അതിലുപരി നിങ്ങളുടെ ക്ഷമയും നിർഭയത്വവും ഉണ്ട്. ദീപിക കുറിപ്പിൽ പറയുന്നു.

https://www.instagram.com/p/CFdj1oojZqm/?igshid=lmn3x8et9glv

നടനും ഗായകനും ടെലിവിഷന്‍ അവതാരകനുമായ ഖുറാന ടിവി ഷോകളിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. 2012ല്‍ പുറത്തിറങ്ങിയ വിക്കി ഡോണറാണ് ആദ്യ ചിത്രം. ആദ്യ സിനിമ കൊണ്ട് തന്നെ ആരാധകരുടെ കയ്യടി നേടിയെടുത്തു ഖുറാന. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നാണ് 2018ലെ ക്രൈം ത്രില്ലര്‍ അന്ധാദുന്‍. ചിത്രത്തില്‍ അന്ധനായ പിയാനിസ്റ്റായിട്ടാണ് ഖുറാന പ്രത്യക്ഷപ്പെട്ടത്. ഇതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും മികച്ച നടനുള്ള ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡും നേടി. 2013ല്‍ ഫോബ്‌സ് ഇന്ത്യയുടെ 100 പേരുടെ ലിസ്റ്റിലും താരം ഇടംപിടിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്.

Top