ആയുഷ്മാന്‍ ഭാരത് പൈലറ്റ് പ്രൊജക്ട് പ്രധാനമന്ത്രി ബുധനാഴ്ച പ്രഖ്യാപിക്കും

modi

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ പൈലറ്റ് പ്രൊജക്ട് ആയ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പ്രഖ്യാപിക്കും. ആദ്യഘട്ടം തിരഞ്ഞെടുത്ത ജില്ലകളില്‍ മാത്രം നടപ്പിലാക്കുന്ന പദ്ധതി സ്വാതന്ത്രദിന ചടങ്ങിലാവും പ്രഖ്യാപിക്കുക. സെപ്തംബര്‍ 25 ഓടുകൂടി ഈ പദ്ധതി എല്ലായിടങ്ങളിലും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് മോദികെയറിന്റെ ഭാഗമായി ആയുഷ്മാന്‍ ഭാരത് പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചത്. 10 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശുപത്രി പരിരക്ഷ നല്‍കുന്ന പദ്ധതിയാണിത്. കണക്കുകള്‍ പ്രകാരം ഏകദേശം 5 ലക്ഷം രൂപയുടെ പരിരക്ഷയാണ് ഓരോ കുംടുംബത്തിനും ലഭിക്കുക.

ayushman-bharat-programme-2018

രാജ്യത്തുടനീളം ഉള്ള പ്രൈവറ്റ് ഗവണ്‍മെന്റ് ആശുപത്രികളില്‍ പാവപ്പെട്ടവര്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും എന്നുള്ളതാണ് ഇതുകൊണ്ടുള്ള പ്രധാന പ്രയോജനം.

സോഷ്യോ എക്കണോമിക് ആന്റ് കാസ്റ്റ് സെന്‍സസ് ഡാറ്റാ ബോസ് മാനദണ്ഡം അടിസ്ഥാനമാക്കിയാണ് ആയുഷ്മാന്‍ പദ്ധതി നിശ്ചയിച്ചത്.

Top