കോവിഡ്; ആയുഷ്, ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കാന്‍ അനുവാദമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആയുഷ്, ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് കോവിഡ് ചികിത്സയ്ക്ക് മരുന്നോ മറ്റു നിര്‍ദേശങ്ങളോ നല്‍കാന്‍
അനുവാദമില്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ വിധി ശരിവച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി വിധി. എന്നാല്‍ കോവിഡ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നു നല്‍കാന്‍ ഇവര്‍ക്ക് അനുവാദം നല്‍കിയുള്ള കേന്ദ്രനിര്‍ദേശം സുപ്രീം കോടതി അംഗീകരിച്ചു.

ഓഗസ്റ്റിലെ ഹൈക്കോടതി വിധിക്കെതിരെ ഡോ.എകെബി സദ്ഭാവന മിഷന്‍ സ്‌കൂള്‍ ഓഫ് ഹോമിയോ ഫാര്‍മസിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍, സുഭാഷ് റെഡ്ഡി, എം.ആര്‍.ഷാ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.

Top