സംഘപരിവാര്‍ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തു; കെ.കെ ശൈലജ വിവാദത്തില്‍

shylaja-kk

തിരുവനന്തപുരം: സംഘപരിവാര്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കെ.കെ ശൈലജ വിവാദത്തില്‍.

അഹമ്മദാബാദില്‍ വച്ച് നടന്ന വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി പങ്കെടുത്തത്. ഇന്നലെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്

കേരളീയ ആയുര്‍വേദത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശീയ ശ്രദ്ധയിലേക്കുയര്‍ത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ജീവിതശൈലീ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആയുഷ് മേഖല മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. ഏഷ്യയിലാദ്യമായി സ്‌പോര്‍ട്‌സ് ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട് ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ തൃശൂര്‍ ജില്ലയില്‍ ഉദ്ഘാടന സജ്ജമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Top