അയിരൂർ ഇനി ‘കഥകളി ​ഗ്രാമം’; ഔ​ദ്യോ​ഗിക പേര് മാറ്റത്തിന് കേന്ദ്ര സർക്കാർ അം​ഗീകാരം

ത്തനംതിട്ട ജില്ലയിലെ അയിരൂർ പഞ്ചായത്തിന്റെ പേര് മാറുകയാണ്. ഇനി മുതൽ അയിരൂർ കഥകളി​ഗ്രാമം എന്നറിയപ്പെടും. ഔദ്യോ​ഗിക പേര് മാറ്റത്തിന് കേന്ദ്ര സർക്കാർ അം​ഗീകാരം നൽകി. കഥകളിയെ നെഞ്ചിലേറ്റിയ ​ഗ്രാമത്തിനുള്ള ദേശീയ ബഹുമതിയാണ് പുതിയ പേര്. രണ്ട് നൂറ്റാണ്ടോളം പഴക്കമുണ്ട് കഥകളിയും അയിരൂരും തമ്മിലുള്ള ബന്ധത്തിന്. കേരളത്തിലെ ഏക കഥകളി ​ഗ്രാമമാമണ് അയിരൂർ. കഥകളിയുടം മുൻകാല ചരിത്രത്തിന്റെ ചുവടുപിടിച്ച് 1995 ൽ അയിരൂരിൽ കഥകളി ക്ലബ് പ്രവർത്തനം തുടങ്ങി. 2006 മുതൽ ഇങ്ങോട്ട് ജനുവരി മാസത്തിൽ പമ്പാ തീരത്ത് കഥകളി മേളയും നടക്കുന്നുണ്ട്. ഒപ്പം പുതിയ തലമുറക്കായി കഥകളി പഠന കളരിയും.

ഇത്രത്തോളം കഥകളിയുമായി ആത്മബന്ധമുള്ളത് കൊണ്ടാണ് പേര് തന്നെ കലാരൂപത്തിനൊപ്പം ചേർക്കണമെന്ന് നാട്ടുകാർ ആ​ഗ്രഹിച്ചത്. 2010 ൽ അന്നത്തെ പഞ്ചായത്ത് ഭരണ സമതിയാണ് പേര് മാറ്റത്തിനുള്ള നടപടികൾ തുടങ്ങിയത്. നാടിനെ കഥകളി ​ഗ്രാമമെന്ന് ആദ്യം പ്രഖ്യാപിച്ചതും പഞ്ചായത്ത് തന്നെ. പിന്നീട് സംസ്ഥാന കേന്ദ്ര സർക്കാരുകളെ സമീപിച്ചു. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കേന്ദ്ര ആഭ്യന്ത മന്ത്രാലയം പുതി പേരിന് അം​ഗീകാരം നൽകിയത്.

റവന്യൂ വകുപ്പിലടക്കം എല്ലാ സർക്കാർ രേഖകളിലും അയിരൂർ കഥകളി​ ​ഗ്രാമമെന്നാകും രേഖപ്പെടുത്തുക. അയിരൂർ തെക്ക് തപാൽ ഓഫീസ് കഥകളി ​ഗ്രാമം പി ഒ എന്ന് അറിയപ്പെടും. പേര് മാറുന്നതോടെ കഥകളിയെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ പദ്ധതികളും പഞ്ചായത്ത് വിഭാവനം ചെയ്യുന്നുണ്ട്. കഥകളി മ്യൂസിയത്തിനടക്കം പദ്ധതി തയ്യാറായി കഴിഞ്ഞു.

Top