അയോധ്യ; കോടതി വിധിയെ സ്വാഗതം ചെയ്ത് ഫസല്‍ ഗഫൂര്‍

യോധ്യ കേസില്‍ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് എം.ഇ.എസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂര്‍. രാമന്‍ ജനിച്ച സ്ഥലത്ത് ക്ഷേത്രം ഹൈന്ദവ വിശ്വാസികള്‍ ആഗ്രഹിക്കുന്നതാണ്.അത് അവര്‍ക്ക് ലഭിച്ചത് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 64 ഏക്കറിന് ഉള്ളില്‍ മുസ്ലിമുകള്‍ക്ക് 5 ഏക്കര്‍ നല്‍കണമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുറത്ത് ഭൂമി കിട്ടിയിട്ട് വലിയ കാര്യമില്ലന്നും ഫസല്‍ ഗഫൂര്‍ ചൂണ്ടിക്കാട്ടി.

കോടതി ഉത്തരവ് പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനായ ഹമീദ് ചേന്ദമംഗലൂരും സ്വാഗതം ചെയ്തു. വിശ്വാസത്തിന് അനുകുലമായ നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേസില്‍ കക്ഷികളായ മൂന്ന് കക്ഷികള്‍ക്കും ഭൂമിയില്‍ അവകാശമില്ലന്നായിരുന്നു കോടതി വിധി. കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് ഉണ്ടാക്കി രാമക്ഷേത്രം നിര്‍മ്മിക്കാനും കോടതി നിര്‍ദ്ദേശിച്ചു. 5 ഏക്കര്‍ സുന്നി വഖഫ് ബോര്‍ഡിന് വിട്ട് നല്‍കാനും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

Top