രാമക്ഷേത്ര നിർമാണം വഴി രാജ്യത്തെ 12 കമ്പനികൾ നേട്ടം കൊയ്യും; ക്ഷേത്രത്തിനായി ചെലവഴിക്കുന്നത് 1,800 കോടി

ന്ത്യയ്ക്ക് അയോധ്യ എന്ന പുതിയ വിനോദസഞ്ചാര കേന്ദ്രം ലഭിക്കുന്നതിനാൽ സാമ്പത്തിക രംഗത്ത് മുന്നേറ്റമുണ്ടാകുമെന്ന് ആഗോള സ്ഥാപനമായ ജെഫ്രീസ്. അയോധ്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വ‍ർധിക്കുന്നത് പല ബിസിനസുകൾക്കും ഗുണം ചെയ്യും. ഹോട്ടലുകൾ, വിമാനക്കമ്പനികൾ, ഹോസ്പിറ്റാലിറ്റി, എഫ്എംസിജി മേഖലയിലെ കമ്പനികൾ എന്നിവ നേട്ടം കൊയ്യും. രാജ്യത്ത് 85,000 കോടി രൂപയുടെ അധിക നിക്ഷേപം എത്തും. ഏകദേശം 1800 കോടി രൂപയോളമാണ് രാമക്ഷേത്രത്തിൻെറ നിർമാണ ചെലവ്.

ഐടിസി, ജൂബിലന്റ് ഫുഡ്‌വർക്ക്‌സ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഗോദ്‌റെജ് കൺസ്യൂമർ, വെസ്റ്റ്‌ലൈഫ് ഫുഡ്‌വേൾഡ്, ഹിന്ദുസ്ഥാൻ യുണിലിവർ, ദേവയാനി ഇന്റർനാഷണൽ, സഫയർ ഫുഡ്‌സ് എന്നിവയാണ് ഉദാഹരണം. ‌ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, ഐആർസിടിസി, ഈസ് മൈ ട്രിപ്പ് എന്നിവ യാത്രാ മേഖലയിൽ നിന്ന് പ്രയോജനം നേടും.

രാമ മന്ദിരം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്ന് മറ്റ് വിശകലന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിവർഷം അഞ്ചു കോടിയിലധികം വിനോദസഞ്ചാരികളെ ആകർഷിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനങ്ങൾ. നവീകരിച്ച പുതിയ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ടൗൺഷിപ്പ്, മെച്ചപ്പെട്ട റോഡ് കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനായി 1000 ഡോളർ ചെലവിടുന്നത് പുതിയ ഹോട്ടലുകൾക്കും ഗുണമാകും. ഇത് സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുതൽ ചലനാത്മകമാക്കും. തീർഥാടകരുടെ എണ്ണം പ്രതിദിനം ഒന്നര ലക്ഷം വരെ ഉയരാമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ വിനോദസഞ്ചാര രംഗത്ത് മതപരമാ ടൂറിസത്തിന് സാധ്യതയുണ്ട്. നിലവിൽ മിക്ക സ്ഥലങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നങ്ങൾ ഉണ്ടായിട്ടും പ്രതിവർഷം 10-30 കോടി വിനോദസഞ്ചാരികളെ ഈ മേഖല ആകർഷിക്കുന്നുണ്ട്. അതിനാൽ, മെച്ചപ്പെട്ട കണക്റ്റിവിറ്റിയുള്ള മത വിനോദസഞ്ചാര കേന്ദ്രം എത്തുന്നത് ടൂറിസം രംഗത്തിന് ഗുണം ചെയ്യും 1,800 കോടി രൂപ ചെലവിലാണ് പുതിയ രാമക്ഷേത്രം വരുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ലോകത്തിലെ ഏറ്റവും മനോഹരമായ 50 രാജ്യങ്ങളുടെ ഫോബ്സ് പട്ടികയിൽ 2022-ൽ ഇന്ത്യ ഏഴാം സ്ഥാനം നേടിയിരുന്നു. യുനെസ്കോയുടെ അംഗീകാരം ലഭിച്ച 42 ലോക പൈതൃക കേന്ദ്രങ്ങളാണ് ഇന്ത്യയിലുളളത്. പൈതൃക കേന്ദ്രമെന്ന നിലയിൽ ആഗോളതലത്തിൽ അയോധ്യ ശ്രദ്ധേയമാകും.

കോവിഡിന് മുമ്പുള്ള 2019 സാമ്പത്തിക വർഷത്തിൽ ജിഡിപിക്ക് ടൂറിസം മേഖല 19400 കോടി ഡോളറിൻെറ സംഭാവനയാണ് നൽകിയത്. 2033-ഓടെ എട്ടു ശതമാനമായി സംഭാവന ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ വിനോദസഞ്ചാര മേഖല ഇപ്പോൾ ജിഡിപി ജിഡിപിയുടെ 6.8 ശതമാനത്തോളമാണ് സംഭാവന ചെയ്യുന്നത്.

Top