അയോധ്യ വിധി; സുപ്രീം കോടതിയിലേക്കുള്ള റോഡുകള്‍ അടച്ചു, കനത്ത സുരക്ഷ

ന്യൂഡല്‍ഹി : അയോധ്യ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് സുപ്രധാനമായ വിധി വരാനിരിക്കെ കോടതിയില്‍ സുരക്ഷ ശക്തമാക്കി. കോടതിയിലേക്കുള്ള റോഡുകള്‍ അടച്ചു. വിധി വന്നതിന് ശേഷം സുരക്ഷാ പ്രശ്‌നങ്ങള്‍ സംജാതമാകാന്‍ സാധ്യതയുള്ളതിനാലാണ് കോടതിയിലേക്കുള്ള റോഡുകള്‍ അടച്ചത്.

വിധി പറയുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ വസതിക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ ബെഞ്ചിലുള്ള മറ്റ് ജഡ്ജിമാരുടെയും സുരക്ഷാ വര്‍ധിപ്പിച്ചിട്ടുണ്ട്.

രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് അയോദ്ധ്യ വിധിയെ മുന്‍നിര്‍ത്തി ഒരുക്കിയിരിക്കുന്നത്. അയോദ്ധ്യയില്‍ മാത്രമായി 5000ഓളം സുരക്ഷാ ഭടന്മാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഉത്തര്‍ പ്രദേശിലും ജമ്മു കശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Top