രാമക്ഷേത്ര നിര്‍മ്മാണത്തിന് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച കട്ട നല്‍കുമെന്ന് യാക്കൂബ് ഹബീബുദ്ദീന്‍ തുസി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച കട്ട നല്‍കുമെന്ന് അറിയിച്ച്
മുഗള്‍ രാജവംശത്തിന്റെ പിന്തുടര്‍ച്ചാവകാശിയെന്ന് അവകാശപ്പെടുന്ന യാക്കൂബ് ഹബീബുദ്ദീന്‍ തുസി.

രാമജന്മഭൂമി മുഗള്‍ രാജവംശത്തിന്റെ ഉടമസ്ഥതയിലായിരുന്ന സ്ഥലമായതിനാല്‍ നിയമപരമായ അവകാശം തനിക്കാണെന്നും തുസി പറഞ്ഞു. അവസാന മുഗള്‍ രാജാവായ ബഹദൂര്‍ ഷായുടെ പിന്തുടര്‍ച്ചയാണെന്നാണ് ഹബീബുദ്ദീന്‍ തുസിയുടെ അവകാശവാദം. രാമജന്മഭൂമി തനിക്ക് അവകാശപ്പെട്ടതായതിനാല്‍ വിട്ടുതരണമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി ലഭിക്കുകയാണെങ്കിലും രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടു നല്‍കുമെന്നും തുസി വ്യക്തമാക്കി. ഭൂമിയുടെ അവകാശം സംബന്ധിച്ച് ഹബീബുദ്ദീന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Top