അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരില്‍ മധുര പലാഹാരങ്ങള്‍ വിറ്റഴിച്ചു; ആമസോണിന് നോട്ടീസ്

ഡല്‍ഹി: ശ്രീരാമമന്ദിര്‍ അയോധ്യ പ്രസാദ് എന്ന പേരില്‍ ഓണ്‍ലൈനായി മധുര പലഹാരങ്ങള്‍ വിറ്റഴിച്ച ആമസോണിന് നോട്ടീസ് അയച്ച് കേന്ദ്രം. തെറ്റിദ്ധരിപ്പിച്ച് വഞ്ചനപരമായ വ്യാപരമാണ് നടത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആമസോണ്‍ സെല്ലര്‍ സര്‍വീസസ് ലിമിറ്റഡിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചത്.നോട്ടീസ് ലഭിച്ചതായി ആമസോണ്‍ സ്ഥിരീകരിച്ചു. ചില വില്‍പ്പനക്കാരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റത് സംബന്ധിച്ച് സിസിപിഎയില്‍ നിന്ന് നോട്ടീസ് ലഭിച്ചതായി ആമസോണ്‍ വക്താവ് പറഞ്ഞു.

നിരവധി പേരാണ് മധുരപലഹാരം ആമസോണില്‍ നിന്ന് വാങ്ങിയത്. എന്നാല്‍, ഔദ്യോ?ഗികമായി ക്ഷേത്രം ട്രസ്റ്റി ഇത്തരത്തില്‍ പ്രസാദം വില്‍ക്കുന്നില്ല. ക്ഷേത്രത്തിന്റെ പേരില്‍ തെറ്റായ അവകാശവാദമുന്നയിച്ച് ഉല്‍പ്പനം വില്‍ക്കുകയാണെന്നാണ് പരാതി. തുടര്‍ന്നാണ് പരിശോധിച്ച് നോട്ടീസ് അയച്ചത്.

Top