അയോധ്യയിലെ രാമക്ഷേത്രം നമ്മുടെ പാരമ്പര്യത്തിന്റെ ആധുനിക മാതൃകയായി മാറുമെന്ന് പ്രധാനമന്ത്രി

അയോധ്യ: ശ്രീരാമ ജയഘോഷങ്ങള്‍ ഇന്ന് അയോധ്യയില്‍ മാത്രമല്ല ലോകമെമ്പാടും പ്രതിധ്വനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് ശേഷം ഭക്തരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

അയോധ്യയിലെ രാമക്ഷേത്രം നമ്മുടെ പാരമ്പര്യത്തിന്റെ ആധുനിക മാതൃകയായി മാറുമെന്നും നമ്മുടെ ഭക്തിയുടെയും ദേശവികാരത്തിന്റെയും മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ഒറ്റക്കെട്ടായ ദൃഢനിശ്ചയത്തിന്റെ കരുത്തിനെ പ്രതീകവത്കരിക്കും. ഭാവിതലമുറയെ പ്രചോദിതരാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അയോധ്യയില്‍ ഉയരുന്ന വലിയ രാമക്ഷേത്രം, ശ്രീരാമന്റെ നാമം പോലെ, സമ്പന്നമായ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കും. അനന്തകാലത്തേക്കും മുഴുവന്‍ മനുഷ്യവര്‍ഗത്തേയും ക്ഷേത്രം പ്രചോദിപ്പിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top