അയോധ്യ രാമക്ഷേത്ര ചടങ്ങ്; തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കുടുംബത്തിനും ക്ഷണം

ലഖ്നൗ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കുടുംബത്തിനും ക്ഷണം. അയോധ്യയിലെ രാമക്ഷേത്രം പിന്നീട് സന്ദര്‍ശിക്കുമെന്ന് സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ നേതാക്കളോട് പറഞ്ഞു. 22-നാണ് അയോധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാചടങ്ങ്.

ആര്‍.എസ്.എസ്., വി.എച്ച്.പി. നേതാക്കള്‍ ഔദ്യോഗിക വസതിയിലെത്തിയാണ് സ്റ്റാലിനെയും കുടുംബത്തെയും ക്ഷണിച്ചത്. ഇത് ബി.ജെ.പി. രാഷ്ട്രീയപരിപാടിയായി മാറ്റിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

Top