അയോധ്യ പ്രാണ പ്രതിഷ്ഠാചടങ്ങ് ; ഭജനയ്ക്ക് നേതൃത്വം നല്‍കി സോനു നിഗമും, അനുരാധ പൗദ്വാളും, ശങ്കര്‍ മഹാദേവനും

യോധ്യയില്‍ നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പ്രശസ്ത ഗായകരായ സോനു നിഗമും, അനുരാധ പൗദ്വാളും, ശങ്കര്‍ മഹാദേവനുമാണ് ഭജനയ്ക്ക് നേതൃത്വം നല്‍കിയത്. രാജ്യത്തിന്റെ 24 പ്രദേശങ്ങളില്‍ നിന്നായി 24 വാദ്യവിദഗ്ധരാണ് പ്രാണപ്രതിഷ്ഠയുടെ വാദ്യമേളങ്ങള്‍ ഒരുക്കുന്നത്. നാദസ്വരവും, തകിലും, മൃദംഗവും വന്നത് ആന്ധ്രയില്‍ നിന്നാണ്. ഖഡം കര്‍ണാടകയില്‍ നിന്നും ഷഹ്നായി ഡല്‍ഹിയില്‍ നിന്നും വന്നു.

പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകാന്‍ സിനിമാ-സാംസ്‌കാരിക-കായിക രംഗത്ത് നിന്നുള്ള നിരവധി പേരാണ് എത്തിയത്. പ്രാണപ്രതിഷ്ഠ ചടങ്ങിന് ആദ്യം ക്ഷണം ലഭിച്ച കായിക താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ചടങ്ങിനെത്തി. അമിതാഭ് ബച്ചന്‍ ,ചിരഞ്ജീവി, രാം ചരണ്‍, മാധുരി ദിക്ഷിത്, രജനികാന്ത്, ധനുഷ്, രണ്‍ബീര്‍ കപൂര്‍, ആയുഷ്മാന്‍ ഖുറാന, ആലിയ ഭട്ട്, കത്രീന കൈഫ് രാജ് കുമാര്‍ ഹിറാനി, രോഹിത് ഷെട്ടി, രാം നെനെ, മഹാവീര്‍ ജെയിന്‍ വിക്കി കൗശല്‍, എന്നി താരങ്ങളാണ് പ്രാണ പ്രതിഷ്ഠ ചടങ്ങിന് എത്തിയത്. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കലാകായിക പ്രതിഭകള്‍ എന്നിവരും അയോദ്ധ്യയിലെത്തിയിട്ടുണ്ട്.

പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യ യജമാനന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരാണു പ്രാണപ്രതിഷ്ഠാ സമയത്ത് ശ്രീകോവിലില്‍ ഉണ്ടാവുക. ക്ഷണിക്കപ്പെട്ട പ്രത്യേക 7000 അതിഥികള്‍ക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് കാണാന്‍ അവസരം. പ്രതിഷ്ഠക്ക് ശേഷം നാളെ മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

Top