‘അയോധ്യ കി കഥ’; ചിത്രം പ്രഖ്യാപിച്ച് മുന്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍

ത്തര്‍പ്രദേശിലെ അയോധ്യയുടെ കഥ’ സിനിമയാക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ പഹ്‌ലാജ് നിഹലാനി. അയോധ്യ കി കഥ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ ശ്രീരാമന്റെ ചിത്രമാണുളളത്.

താരങ്ങളെയോ മറ്റു അണിയറ പ്രവര്‍ത്തകരെയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതൊരു ബഹുഭാഷാ ചിത്രമായിരിക്കും. നവംബര്‍ 21ന് ചിത്രീകരണം ആരംഭിച്ച് 2021 ദീപാവലിക്ക് റിലീസ് ചെയ്യാനാണ് തീരുമാനം.

1982 മുതല്‍ നിരവധി ബോളിവുഡ് ചിത്രങ്ങളുടെ നിര്‍മ്മാതാവും വിതരണക്കാരനുമാണ് പഹ്‌ലാജ് നിഹലാനി. ഗോവിന്ദ ഡബിള്‍ റോളിലെത്തിയ ‘രംഗീല രാജ’ (2019)യാണ് നിഹലാനി സംവിധാനം ചെയ്ത ചിത്രം.

Top