അയോധ്യകേസ്; ഇന്ന് മുതൽ സുപ്രീംകോടതി ദിവസേന വാദം കേൾക്കൽ ആരംഭിച്ചു

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബ്‌റി മസ്ജിദ് തര്‍ക്കഭൂമി സംബന്ധിച്ച കേസില്‍ ഇന്ന് മുതല്‍ സുപ്രീംകോടതി ദിവസേന വാദം കേള്‍ക്കല്‍ ആരംഭിച്ചു. അഞ്ചംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മധ്യസ്ഥരെ നിയോഗിച്ചു കൊണ്ട് കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍ക്കുന്നതിനായി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നാലര മാസത്തോളം ഹിന്ദു-മുസ്ലീം ആത്മീയാചാര്യന്‍മാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

വിവിധ രാഷ്ട്രീയ കക്ഷികള്‍ ഇടപെട്ട പ്രശ്‌നത്തില്‍ ഒരു കരാറിലെത്തിച്ചേരുവാന്‍ സാധ്യമായില്ലെന്ന് കാണിച്ചു കൊണ്ട് ഒത്തുതീര്‍പ്പിന് ശ്രമം നടത്തിയ മൂന്നംഗ പാനല്‍ വ്യാഴാഴ്ച സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് കോടതി വാദം കേള്‍ക്കലിലേക്ക് നീങ്ങാമെന്ന് തീരുമാനിച്ചത്.

Top