അയോധ്യക്കേസ്; ജനുവരി പത്ത് മുതല്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: അയോധ്യക്കേസില്‍ ജനുവരി പത്ത് മുതല്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കും. ഏത് ബെഞ്ച് വാദം കേള്‍ക്കണമെന്ന കാര്യം പത്തിന് മുമ്പ് തീരുമാനിക്കും. ഭൂമി തര്‍ക്ക കേസിലാണ് വാദം കേള്‍ക്കുന്നത്.

അതേസമയം, അയോധ്യക്കേസില്‍ കേന്ദ്രം സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. കേസ് സുപ്രീംകോടതി വേഗത്തില്‍ തീര്‍പ്പാക്കണമെന്നായിരുന്നു നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നത്. ശബരിമല കേസ് വേഗത്തില്‍ തീര്‍പ്പാക്കിയ കോടതിയ്ക്ക് ഇക്കാര്യത്തില്‍ എന്താണ് താമസമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

എന്നാല്‍, രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പ്രതികരിച്ചത്. അയോധ്യ കേസില്‍ കോടതിയെ സമ്മര്‍ദ്ദത്തിലാക്കുന്നത് അവസാനിപ്പിക്കണമെന്നും കോടതിയില്‍ നിലവിലുള്ള കേസില്‍ നിയമമന്ത്രി ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

Top