സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്രം; അയോധ്യക്കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് നിയമമന്ത്രി

ravishankar prasad

ന്യൂഡല്‍ഹി: അയോധ്യക്കേസില്‍ സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്രം. കേസ് സുപ്രീംകോടതി വേഗത്തില്‍ തീര്‍പ്പാക്കണമെന്നാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്
പറഞ്ഞത്. ശബരിമല കേസ് വേഗത്തില്‍ തീര്‍പ്പാക്കിയ കോടതിയ്ക്ക് ഇക്കാര്യത്തില്‍ എന്താണ് താമസമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, രവിശങ്കർ പ്രസാദിന്റെ പ്രസ്താവന നിർഭാഗ്യകരമാണെന്നാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് പ്രതികരിച്ചത്. അയോധ്യ കേസിൽ കോടതിയെ സമ്മർദ്ദത്തിലാക്കുന്നത് അവസാനിപ്പിക്കണമെന്നും കോടതിയിൽ നിലവിലുള്ള കേസിൽ നിയമമന്ത്രി ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

അയോധ്യ കേസിൽ അടുത്ത മാസം നാലിനാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്. നിമയബന്ധിതമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് വാദം കേൾക്കുന്നത്.

Top