അയോധ്യ വിധി ; പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്

SDPI

തിരുവനന്തപുരം : അയോധ്യ കേസിലെ വിധിയില്‍ പ്രതിഷേധിച്ച് അനുമതിയില്ലാതെ പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്. കണ്ണൂരില്‍ പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇരുന്നൂറോളം പേര്‍ക്കെതിരെയാണ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കേസ് എടുത്തത്.

വയനാട് മാനന്തവാടിയില്‍ പൊലീസിന്റെ വിലക്ക് ലംഘിച്ചു പ്രതിഷേധ പ്രകടനം നടത്താന്‍ ശ്രമിച്ച 67 എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തിരുന്നു. എല്ലാവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

ആലപ്പുഴയില്‍ പ്രതിഷേധത്തിനു ഒത്തു ചേര്‍ന്ന 77 എസ്ഡിപിഐ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

Top