രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്നും ബിജെപി സര്‍ക്കാര്‍ പിന്നോട്ട് പോകില്ല: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്നും ബിജെപി സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇന്ന് അല്ലെങ്കില്‍ നാളെ ബിജെപി രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞത് ശരിയായ കാര്യം തന്നെയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഏക പാര്‍ട്ടി ബിജെപിയാണെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്. മറ്റു രാഷ്ട്രീയകക്ഷികള്‍ ആളുകളെ ആശയക്കുഴപ്പത്തിലാക്കാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top