അയോധ്യ എയർപോർട്ട് ഇനി മുതൽ മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട്

യോധ്യ: യുപിയിലെ അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നൽകാൻ തീരുമാനം. മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നായിരിക്കും ഇനി എയർപോർട്ട് അറിയപ്പെടുക. വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നൽകാനുള്ള തീരുമാനം ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകരിച്ചു.

2018 ൽ ആയിരിന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ വിമാനത്താവളം പ്രഖ്യാപിച്ചത്. 2021 ഡിസംബറിനകം വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

Top