‘അയാക്‌സിന്റെ താരങ്ങള്‍ക്കായി ആരും വലയെറിയേണ്ടെന്ന് – വാന്‍ ഡെര്‍ സാര്‍

ചാമ്പ്യന്‍സ് ലീഗിലെ അത്ഭുത പ്രകടനത്തോടെ അയാക്‌സിന്റെ താരങ്ങള്‍ക്കായി യൂറോപ്യന്‍ ക്ലബ്ബുകളെല്ലാം ഇപ്പോഴേ വലയിയെറിഞ്ഞു തുടങ്ങിയിരിക്കുകയാണ്. ഇതോടെ അയാക്‌സിന്റെ താരങ്ങളെ സ്വന്തമാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട എന്ന മുന്നറിയിപ്പുമായ് എത്തിയിരിക്കുകയാണ് അയാക്‌സിന്റെ ഫുട്‌ബോള്‍ ഡയറക്ടര്‍ എഡ്വിന്‍ വാന്‍ ഡെര്‍ സാര്‍.

അയാക്‌സ് താരങ്ങളെ വില്‍ക്കും എന്നൊന്നും ആരും കരുതണ്ടെന്നും അയാക്‌സിന് തങ്ങളുടെ ക്ലബ് യൂറോപ്പിലെ ശക്തരാകണം എന്ന ആഗ്രഹം ഉണ്ടെന്നും , അയാക്‌സ് വീണ്ടും വലിയ ക്ലബായി വളരാന്‍ പല കളിക്കാരും ആഗ്രഹിക്കുന്നുണ്ടെന്നും, അതുകൊണ്ട് തന്നെ ക്ലബ് ഈ യുവതാരങ്ങളെ ഒക്കെ വിറ്റഴിക്കും എന്ന് ആരും പ്രതീക്ഷിക്കണ്ടെന്നുമാണ് വാന്‍ ഡെര്‍ സാര്‍ പറഞ്ഞത്.

അയാക്‌സ് നിരയില്‍ നിന്ന് മധ്യനിര താരം ഡി യോംഗിനെ ഇതിനകം തന്നെ ബാഴ്‌സലോണ സ്വന്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റന്‍ ഡി ലിറ്റും ക്ലബ് വിടുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇതല്ലാതെ അധികം ട്രാന്‍സ്ഫറുകള്‍ അയാക്‌സില്‍ നിന്ന് ഉണ്ടായേക്കില്ല. ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദം വിജയിച്ചിരിക്കുകയാണ് അയാക്‌സ്.

Top