ലോകത്തിലെ ഏറ്റവും നീളംകൂടിയ നഖം മുറിച്ചുമാറ്റി അയന്നാ വില്യംസ്

ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ നഖങ്ങളുടെ ഉടമ എന്ന റെക്കോര്‍ഡ് ആണ് അയന്നാ വില്യംസ് സ്വന്തമാക്കിയിരിക്കുന്നത്.എന്നാല്‍ ഏറ്റവും നീളം കൂടി നഖത്തിനുള്ള റെക്കോര്‍ഡ് സ്വന്തമാക്കിയെങ്കിലും തന്റെ പ്രിയപ്പെട്ട നഖം മുറിച്ചു മാറ്റിയിരിക്കുകയാണ് ഇപ്പോള്‍ അയന്നാ വില്യംസ്. നഖം വളര്‍ത്താന്‍ തുടങ്ങി മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അയന്നാ വില്യംസ് തന്റെ നഖം മുറിച്ചു മാറ്റുന്നത് എന്നതും വളരെ കൗതുകകരമായ കാര്യം തന്നെയാണ്.

അയന്നാ വില്യംസ് നഖം മുറിക്കുന്നതിന്റെ വിഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. 1990 മുതലാണ് അയന്നാ വില്യംസ് നഖങ്ങള്‍ വളര്‍ത്താന്‍ തുടങ്ങിയത്.

2017-ലാണ് ഇവര്‍ ആദ്യമായി നഖത്തിന്റെ നീളത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടുന്നത്. അന്ന് 19 അടിയും 10.9 ഇഞ്ചും ആയിരുന്നു അയന്നായുടെ നഖത്തിന്റെ നീളം. എന്നാല്‍ അടുത്തിടെ വീണ്ടും സ്വന്തം റെക്കോര്‍ഡ് അയന്നാ മറികടന്നു. മുറിക്കുന്ന സമയത്ത് ഇരുപത്തി നാല് അടി നീളം ഉണ്ടായിരുന്നു അയന്നയുടെ നഖങ്ങള്‍ക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ അടക്കം ശ്രദ്ധ നേടുന്നതും അയന്നാ വില്യംസിന്റെ വിശേഷങ്ങളാണ്. ഒപ്പം നഖങ്ങള്‍ മുറിച്ചു മാറ്റുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും  ചെയ്തു.

 

Top