മമ്മൂട്ടി നായകനായ ‘അയാള്‍ സ്റ്റാറാ’ ഓണത്തിന് തിയറ്ററുകളില്‍

കൊച്ചി : മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ അയാള്‍ സ്റ്റാറാ എന്ന ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തും.

ടീച്ചേഴ്‌സ് ട്രെയിനറായ രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ആശാ ശരത്തും ‘നീന’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തെത്തിയ ദീപ്തി സതിയുമാണ് നായികമാര്‍.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് നിര്‍മ്മിച്ച് ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രചന നിര്‍വഹിക്കുന്നത് നവാഗതനായ രതീഷ് രവിയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി ചിത്രം തിയേറ്ററുകളിലെത്തിക്കും.

ലളിതം സുന്ദരം എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയിരുന്ന പേര്. അലന്‍സിയരാണ് മമ്മൂട്ടിയുടെ അച്ഛനായി ചിത്രത്തില്‍ വേഷമിടുന്നത്.

Top