axl xpb051 excel power bank

ട്ട്‌ഡോര്‍ യൂസിനുവേണ്ടിയുള്ളതും വാട്ടര്‍ പ്രൂഫ് ആയിട്ടുള്ളതുമായ 5100mAh ബാറ്ററി കപ്പാസിറ്റിയുള്ള എഎക്‌സ്എല്‍ ന്റെ പുതിയ പവര്‍ബാങ്കാണ് എഎക്‌സ്എല്‍ എക്‌സ് പിബി 051.

ഡിവൈസിന് മുകളിലായുള്ള ലേസര്‍ പോയിന്റും, SOS ബീക്കണ്‍ സംവിധാനവും ഇതിന്റെ സവിശേഷതകളാണ്. 2ബട്ടണുകളാണ് ഈ പവര്‍ബാങ്കിന് ഉണ്ടായിരിക്കുക. വലതുവശത്തെ ബട്ടണില്‍ ശക്തിയായി കുറച്ചുസമയം അമര്‍ത്തിപ്പിടിച്ചാല്‍ SoS സിഗ്‌നല്‍ ആക്റ്റിവേറ്റ് ആകുന്നു.

140 ഗ്രാം ഭാരമുള്ള ഈ പവര്‍ബാങ്കിനെ LED ടോര്‍ച്ചായും ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ എല്ലാ പ്രവര്‍ത്തങ്ങളും ജലത്തില്‍ വെച്ചും പ്രവര്‍ത്തനയോഗ്യമാകുന്നവയാണ്. ഓറഞ്ചും കറുപ്പും നിറങ്ങളില്‍ ആകര്‍ഷകമായ രൂപത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ ഡിവൈസിന് 2799 രൂപയാണ് വില.

യാത്രകളിലും മറ്റും ഉപയോഗിക്കാവുന്ന രീതിയില്‍ രൂപപ്പെടുത്തിയിരിക്കുന്ന ഡിവൈസനിന് ഒരു വര്‍ഷത്തെ വാറണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്‍ഫ്രാറെഡ് ലേസര്‍ പോയിന്റ് ലൈറ്റ് (ചുവന്ന ലേസര്‍ പ്രകാശം) ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

Top