കൊവിഡ് മുക്തനായി അക്സര്‍; ടീമിനൊപ്പം ചേര്‍ന്നു

ചെന്നൈ: ഡല്‍ഹി ക്യാപിറ്റല്‍സ് കരുത്ത് വര്‍ദ്ധിപ്പിച്ചു. കൊവിഡ് മുക്തനായ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേല്‍ ടീമിന്റെ ഭാഗമായി. അക്സറിന്റെ തിരിച്ച് വരവ് ഡല്‍ഹിക്ക് നേട്ടമാകും.

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നാഴ്ച ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് അക്സര്‍ ടീമില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ മൂന്നാം തീയതിയാണ് അക്സറിന് രോഗം സ്ഥിരീകരിച്ചത്. സീസണില്‍ രോഗം സ്ഥിരീകരിച്ച് രണ്ടാമത്തെ ഐപിഎല്‍ താരമാണ് അക്സര്‍ പട്ടേല്‍.

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ദേവ്ദത്ത് പടിക്കലിനാണ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അക്സര്‍ കൊവിഡ് പോസിറ്റീവായത്. അക്സറിന്റെ അഭാവത്തില്‍ ഐപിഎല്ലിലെ ആദ്യത്തെ കൊവിഡ് പകരക്കാരനായി ഷംസ് മുലാനി ഡല്‍ഹി ക്യാമ്പില്‍ എത്തിയിരുന്നു.

ഇടക്കാലത്തേക്കാണ് ഷംസ് മുലാനി ടീമിലെത്തിയത്. ഞായറാഴ്ചയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അടുത്ത മത്സരം. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍.

 

Top