വിപണിയിൽ ഉണർവ്; സെൻസെക്‌സും നിഫ്റ്റിയും റെക്കോർഡ് നേട്ടത്തിൽ

മുംബൈ: ആഭ്യന്തര സൂചികകൾ ഇന്ന് റെക്കോർഡ് കുതിപ്പ്. സെൻസെക്‌സ് 211.16 പോയിൻറ് ഉയർന്ന് 62,504.80 ൽ വ്യാപാരം അവസാനിപ്പിച്ചു. അതിനു മുൻപ് 62,701.4 എന്ന റെക്കോർഡ് ഉയരത്തിലേക്ക് എത്തിയതിന് ശേഷം കുറയുക ആയിരുന്നു. സെൻസെക്‌സ് 0.34 ശതമാനം ഉയർച്ച രേഖപ്പെടുത്തി.

നിഫ്റ്റി 50 പോയിന്റ് 18,562.80-ൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും അതിനു മുൻപ് 18,614.25 എന്ന റെക്കോർഡ് നേട്ടത്തിൽ എത്തിയിരുന്നു. നിഫ്റ്റി 0.27 ശതമാനം ഉയർച്ച നിരക്കും രേഖപ്പെടുത്തി.

റിലയൻസ് ഇൻഡസ്ട്രീസിന്റെ നേട്ടത്തിന്റെ ഫലമായിട്ടാണ് നിഫ്റ്റി പുതിയ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചത്. സെൻസെക്സ് ഓഹരികളിൽ റിലയൻസ് ഇൻഡസ്ട്രീസ് 3.4 ശതമാനം ഉയർന്ന് 2,706 രൂപയിലെത്തി. 2022 ജൂണിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ഓഹരി വ്യാപാരം നടന്നത്

കൂടാതെ, സെൻസെക്‌സ് 30 ഓഹരികളിൽ നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിൻസെർവ്, ഐ സി ഐ സി ഐ ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി. അതേസമയം മറുവശത്ത്, ടാറ്റ സ്റ്റീൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ എന്നിവ ഓരോ ശതമാനത്തിലധികം ഇടിഞ്ഞു.

Top