അവള്‍ സംസാരിച്ചു, എന്നെ പേരുചൊല്ലി വിളിച്ചു: വേദിയില്‍ കരച്ചിലടക്കാനാകാതെ ചിമ്പു

simbu

രു കാലത്ത് തമിഴ് സിനിമാ ലോകത്ത് യുവാക്കളുടെ പ്രിയ താരമായിരുന്നു നടന്‍ ചിമ്പു. നിരവധി ആരാധകരും ചിമ്പുവിനുണ്ടായിരുന്നു.

നയന്‍ താരയ്‌ക്കൊപ്പമുള്ള ചുംബനരംഗങ്ങളും പ്രണയവും വിവാദമായതോടെ ചിമ്പു വാര്‍ത്തകളില്‍ നിറഞ്ഞു. അതിനിടെ പുറത്തു വന്ന ചിത്രങ്ങളും, പരാജയമായതോടെ, സിനിമയില്‍ നിന്നു പോലും പുറത്താകുമെന്ന അവസ്ഥയായി. നിലവില്‍ സിനിമയില്‍ സജീവമല്ലെങ്കിലും ചാനലുകളില്‍ സജീവമാണ് ചിമ്പു.

സിനിമാ മേഖലയിലുള്ള ഒട്ടുമിക്കവരും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി പണം ചിലവഴിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തിലൊരു പ്രവൃത്തിയുടെ ഫലം നേരിട്ടറിയാന്‍ ചിമ്പുവിന് സാധിച്ചു. കഴിഞ്ഞ ദിവസം, സീ തമിഴ് ചാനലിലെ ഒരു ഡാന്‍സ് ഷോയ്ക്ക് അതിഥിയായി താരം എത്തിയിരുന്നു. ചാനല്‍ പ്രവര്‍ത്തകരും ചിമ്പുവിന് കിടിലന്‍ സര്‍പ്രൈസാണ് നല്‍കിയത്.

മുമ്പ് സംസാരശേഷിയില്ലാത്ത ഒരു കുട്ടിയുടെ ചികിത്സയ്ക്കായി ചിമ്പു സഹായം നല്‍കിയിരുന്നു. ആ പെണ്‍കുട്ടിയെ പരിപാടിയില്‍ കൊണ്ടുവന്നാണ് അണിയറപ്രവര്‍ത്തകര്‍ ചിമ്പുവിനെ അതിശയിപ്പിച്ചത്. സംസാരശേഷി തിരിച്ചുകിട്ടിയ പെണ്‍കുട്ടി സംസാരിച്ചു. അവള്‍ ചിമ്പുവിന്റെ പേര് ചൊല്ലി വിളിച്ചു. ഇത് കണ്ട് കരച്ചിലടക്കാനാകാതെ വേദിയിലിരുന്ന് പൊട്ടിക്കരഞ്ഞ് ചിമ്പുവും..

Top