Avoid wearing ‘Army-pattern’ dress, Army tells civilians

ചണ്ഡിഗഢ്: സൈനികരുടെ യൂണിഫോമും അതിനു സമാനമായ വസ്ത്രങ്ങള്‍ ധരിക്കുന്നതും പൊതുജനങ്ങള്‍ ഒഴിവാക്കണമെന്ന് സൈന്യം. ഇവ വില്‍ക്കുന്നതില്‍ നിന്നു കടക്കാരും ഒഴിവാകണം.

പത്താന്‍കോട്ടെ വ്യോമതാവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ സൈനിക വേഷത്തിലാണെത്തിയത്. ഇതേത്തുടര്‍ന്നാണ് പുതിയ നിര്‍ദേശം സൈന്യം ഇറക്കിയത്. പൊതുജനങ്ങള്‍ സൈനിക വേഷം ധരിക്കുന്നത് പുതിയ നിര്‍ദേശത്തോടെ നിയമവിരുദ്ധമാകും.

കൂടാതെ, സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍, പൊലീസ് മറ്റ് കേന്ദ്ര സേനകള്‍ എന്നിവയും സൈന്യത്തിന്റെ യൂണിഫോം ധരിക്കരുതെന്നും നിര്‍ദേശമുണ്ട്. ഭീകരാക്രമണം ചെറുക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണിത്.

സൈനികരുടെ കുടുംബാംഗങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.നിയമം ലംഘിക്കുന്നതിനെക്കുറിച്ചു പരിശോധന നടത്താന്‍ പൊലീസിനും ഭരണകൂടത്തിനും അവകാശമുണ്ടായിരിക്കും. സൈനിക യൂണിഫോമിന്റെ ദുരുപയോഗം തടയാന്‍ സോഷ്യല്‍ മീഡിയ വഴി യുവാക്കള്‍ പ്രചാരണം നടത്തണമെന്നും സൈനിക വക്താവ് അറിയിച്ചു.

Top