ദേശീയവാദമെന്ന് കേള്‍ക്കുമ്പോള്‍ നാസിസത്തെ ഓര്‍മ വരും, ദേശീയതയാണ് ശരി

റാഞ്ചി: ആളുകള്‍ ദേശീയവാദമെന്ന പദം ഉപയോഗിക്കുന്നത് അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസിസത്തെ ഓര്‍മപ്പെടുത്തുന്നുവെന്നു അതിനാല്‍ ആളുകള്‍ ‘ദേശീയവാദം’ എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. റാഞ്ചിയിലെ മുഖര്‍ജി സര്‍വകലാശാലയില്‍ നടന്ന ആര്‍എസ്എസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയവാദം എന്ന പദമല്ല, രാഷ്ട്രം അല്ലെങ്കില്‍ ദേശീയത എന്ന് ഉപയോഗിക്കുന്നതാണ് ശരി. മൗലികവാദം കാരണം രാജ്യത്തുടനീളം അശാന്തി നിലനില്‍ക്കുന്നുണ്ടെന്നും, രാജ്യത്തെ വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യയിലെ ഓരോ പൗരനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരം ഹിന്ദു സംസ്‌കാരമാണ് എന്നും അദ്ദേഹം പറഞ്ഞു.

Top