സൗജന്യങ്ങളുടെ വന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്ന സംസ്‌കാരം ഒഴിവാക്കൂ; മദ്രാസ് ഹൈക്കോടതി

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സൗജന്യങ്ങളുടെ വന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്ന സംസ്‌കാരം ഒഴിവാക്കൂവെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് മദ്രാസ് ഹൈകോടതി. പകരം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കൂവെന്നും കോടതി നിര്‍ദേശിച്ചു.

ജനകീയമായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി വീട്ടമ്മമാര്‍ക്ക് മാസം തോറും 1000 രൂപ നല്‍കുമെന്ന് പറയുമ്പോള്‍, അടുത്ത പാര്‍ട്ടി മാസം തോറും 1500 രൂപ നല്‍കാമെന്ന വാഗ്ദാനവുമായി വരുന്നു. ഇതിങ്ങനെ തുടരുകയാണ്. ഇതോടെ സൗജന്യങ്ങള്‍ കൊണ്ട് മുന്നോട്ടുപോകാമെന്ന മനോഭാവം ജനങ്ങളില്‍ വളര്‍ന്നുവരികയാണെന്നും ജസ്റ്റിസ് എന്‍. കിരുഭാകരന്‍, ബി. പുകഴേന്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

നിര്‍ഭാഗ്യവശാല്‍, വികസനത്തെ കുറിച്ചോ, കാര്‍ഷിക മുന്നോറ്റത്തെ കുറിച്ചോ തൊഴിലവസരത്തെ കുറിച്ചോ അല്ല വാഗ്ദാനങ്ങള്‍. മാന്ത്രിക വാഗ്ദാനങ്ങളില്‍പ്പെട്ടാണ് ജനം വോട്ട് ചെയ്യേണ്ടത്. ഇത് പതിറ്റാണ്ടുകളായി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ആവര്‍ത്തിക്കുന്നു. വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങളായി മാത്രം അവശേഷിക്കുന്നു -കോടതി നിരീക്ഷിച്ചു.

Top