അംബേദ്കര്‍ കോളനിയിലെ ജാതി വിവേചനവും രാഷ്ട്രീയ വിവേചനവും അവസാനിപ്പിക്കണം

ramesh chennithala

മുതലമട: പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ജാതി വിവേചനവും രാഷ്ട്രീയ വിവേചനവും അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ജില്ലാ ഭരണകൂടം അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നും കോളനി സന്ദര്‍ശിച്ച ശേഷം ചെന്നിത്തല പറഞ്ഞു.

പട്ടിക ജാതിവര്‍ഗ കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top