ഹൈക്കമാന്റല്ല പഞ്ചാബിലെ ജനങ്ങളാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതെന്ന് നവ്‌ജോത് സിങ് സിദ്ദു

ന്യൂഡല്‍ഹി: ഹൈക്കമാന്റല്ല പഞ്ചാബിലെ ജനങ്ങളാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് എന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദു. പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് ഹൈക്കമാന്റ് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാഗ്ഗര്‍ പറഞ്ഞിരുന്നു.

ഇതിന് മറുപടിയെന്നോണമാണ് സിദ്ദുവിന്റെ പ്രസ്താവന. ‘ഹൈക്കമാന്റാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. പഞ്ചാബിലെ ജനങ്ങളാണ് അടുത്ത മുഖ്യമന്ത്രി ആരാവണെമെന്ന് തീരുമാനിക്കുന്നത്’ സിദ്ദു പറഞ്ഞു.

Top