അവിനാശി അപകടം; പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ സംഘം

തിരുവനന്തപുരം: നാടിനെ നടുക്കിയ അപകടമായിരുന്നു അവിനാശിയില്‍ ഉണ്ടായത്. മലയാളികളടക്കം 20 പേര്‍ക്കായിരുന്നു അപകടത്തില്‍ ജീവന്‍ നഷ്ടമായത്. അതേസമയം അപകടത്തിന്റെ വിശദമായ പരിശോധന നടത്താന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ സംഘത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍. തൃശ്ശൂര്‍ ഡെപ്യൂട്ടി എം സുരേഷ്. എന്‍ഫോഴ്‌സ്‌മെന്റ് ഷാജി എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. നേരത്തെ നിയോഗിച്ചിരുന്ന പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ഡിഒയുടെ റിപ്പോര്‍ട്ട് ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പുതിയ ടീമിനെ നിയോഗിച്ചിരിക്കുന്നത്.

ഫെബ്രുവരി 20നാണ് കോയമ്പത്തൂര്‍ അവിനാശിയില്‍ അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ച് കയറുകയായിരുന്നു. ലോറി ഓടിച്ച ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ റിമാന്‍ഡിലാണ്. എറണാകുളം സ്വദേശിയുടേതാണ് ലോറി.

അതേസമയം, കൊലപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരായ ഗിരീഷിന്റേയും ബൈജുവിന്റേയും കുടുംബാംഗങ്ങള്‍ക്ക് ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും 30 ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതു കൂടാതെ അപകടത്തില്‍ പരിക്കേറ്റ എല്ലാവരുടേയും ചികിത്സാ ചിലവ് സര്‍ക്കാര്‍ എറ്റെടുത്തിരുന്നു.

Top