രാജ്യത്തെ വ്യോമയാന മേഖലയില്‍ പ്രതീക്ഷയെന്ന് നരേഷ് ഗോയല്‍

മുംബൈ: ആഭ്യന്തര വ്യോമയാന വ്യവസായത്തിന്റെ ഭാവിയില്‍ തങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമാണ് ഉള്ളതെന്ന് ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയല്‍. ബ്രന്‍ഡ് ക്രൂഡിന്റെ ഉയര്‍ന്ന വില, വിമാനത്താവള നികുതിയിലെ വര്‍ധനവ്, സര്‍ചാര്‍ജ്ജുകള്‍ എന്നിവ പോലുള്ള ദീര്‍ഘകാല വെല്ലുവിളികള്‍ ഉണ്ടെങ്കിലും രാജ്യത്തെ വ്യോമയാന മേഖലയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നാണ് കമ്പനിയുടെ 2017-2018 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ അദ്ദേഹം വ്യക്തമാക്കിയത്.

ഓരോ വര്‍ഷവും ആകാശ യാത്ര നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടി വരുന്നതിനാല്‍ മേഖലയില്‍ ഭാവിയില്‍ സാമ്പത്തിക ലാഭം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017- 2018 സാമ്പത്തിക വര്‍ഷത്തില്‍ 636. 45 കോടി രൂപയുടെ സംയോജിത നഷ്ടമാണ് ജെറ്റ് എയര്‍വേയ്‌സ് രേഖപ്പെടുത്തിയത്.

Top