ടിക്കറ്റ് നിരക്ക് വര്‍ദ്ധന നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും; വ്യോമയാനമന്ത്രി

ന്യൂഡല്‍ഹി: തിരക്കേറുന്ന സമയത്ത് വിമാനക്കമ്പനികള്‍ നടപ്പാക്കുന്ന ടിക്കറ്റ് നിരക്ക് വര്‍ദ്ധന നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രി. ഉത്സവ സീസണുകളിലെല്ലാം ഉയര്‍ന്ന യാത്രാ നിരക്കാണ് കേരളത്തിലെ പ്രവാസികളില്‍ നിന്ന് മിക്ക സ്വകാര്യ വിമാനക്കമ്പനികളും ഈടാക്കുന്നത്.

കേരളത്തിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്തെ എം.പിമാര്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം.

അമിത നിരക്ക് തടയുന്നതിനൊപ്പം കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്നും മന്ത്രി എം.പിമാര്‍ക്ക് ഉറപ്പുനല്‍കി. കണ്ണൂരില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചും പ്രതിദിന സര്‍വ്വീസുകള്‍ നടത്താനുള്ള നടപടി സ്വീകരിക്കുമെന്നും കൊച്ചിയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നേരിട്ട് സര്‍വ്വീസ് തുടങ്ങുന്ന കാര്യങ്ങളും പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

Top