‘അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം റിലീസിന് മുമ്പേ ഇന്റര്‍നെറ്റില്‍

രാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം ഇന്ത്യയില്‍ റിലീസാകും മുന്‍പെ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റാണ് അവഞ്ചേഴ്‌സ് ചോര്‍ത്തിയത്. ചിത്രം നാളെ ഇന്ത്യയില്‍ റിലീസ് ചെയ്യാനിരിക്കെയാണ് ഇന്റര്‍നെറ്റില്‍ വ്യാജപ്രിന്റ് പ്രചരിപ്പിച്ചിരിക്കുന്നത്.

സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ വ്യാജപ്രിന്റ് പ്രചരിക്കുന്നത്.

ഇന്ത്യയില്‍ ചിത്രത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു തീര്‍ന്നു എന്നാണ്‌ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രീ-റിലീസ് അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന് കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

അവഞ്ചേഴ്സ് സീരിസിലെ അവസാന ഭാഗമെന്നു കരുതപ്പെടുന്ന ചിത്രത്തിന് ആരാധകര്‍ ഏറെയാണ്. റൂസോ ബ്രദേഴ്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍വെല്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിലെത്തിക്കുന്നത് വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷന്‍ പിക്ചേഴ്സ്.

Top