അവഞ്ചേര്‍സ്: എന്‍ഡ് ഗെയിമിലെ അവസാനയുദ്ധം നടന്നത് ഇവിടെയാണ്

ലോകത്തെ ഏറ്റവും വലിയ പണംവാരിപ്പടമായ അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം മേക്കിങ് വിഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് മേക്കിംഗ് വീഡിയോ പുറത്ത് വിട്ടത്.

ചിത്രത്തിന്റെ അവസാനഭാഗത്തു നടക്കുന്ന ബ്രഹ്മാണ്ഡയുദ്ധത്തിന്റെ മേക്കിങ് ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഒരു റൂമിലാണ് ഈ യുദ്ധരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഡാന്‍ ഡുലോയാണ് എന്‍ഡ് ഗെയ്മിന്റെ വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍. മൂന്ന് വര്‍ഷം കൊണ്ടാണ് ചിത്രത്തിന്റെ ഗ്രാഫിക്‌സ് പൂര്‍ത്തീകരിച്ചത്.

Top