അവഞ്ചര്‍ 150യെ പിന്‍വലിക്കുന്നു ; പരിഷ്‌കരിച്ച രൂപത്തില്‍ അവഞ്ചര്‍ 180 എത്തുന്നു

Avenger 180

ന്ത്യന്‍ നിര്‍മ്മാതാക്കളായ ബജാജ് നിലവിലുള്ള അവഞ്ചര്‍ 150 യെ പിന്‍വലിച്ച് പകരം കരുത്തന്‍ അവഞ്ചര്‍ 180 യെ കളത്തിലിറക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരിയോടെ അവഞ്ചര്‍ 150 വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

രൂപത്തിന്റെ പേരില്‍ ആദ്യം വിമര്‍ശിക്കപ്പെട്ടെങ്കിലും എന്‍ട്രിലെവല്‍ ക്രൂയിസര്‍ ശ്രേണിയില്‍ പുതുമ കൊണ്ടുവരാന്‍ ഇന്‍ട്രൂഡര്‍ 150യ്ക്ക് സാധിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച രൂപത്തിലും ഭാവത്തിലുമാണ് അവഞ്ചര്‍ 180 അവതരിപ്പിക്കുക.

പള്‍സര്‍ 180യില്‍ നിന്നും കടമെടുത്ത 178.2 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍,ഓയില്‍കൂള്‍ഡ് എഞ്ചിനിലാകും പുതിയ അവഞ്ചര്‍ 180 എത്തുക.

17 bhp കരുത്തും 14 Nm torque ഏകുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുകക്കുന്നത്. ഡിജിറ്റള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിങ്ങനെ നീളുന്നതാണ് അവഞ്ചര്‍ 180. ഇന്‍ട്രൂഡര്‍ 150 യിലും കുറഞ്ഞ വിലയില്‍ ബജാജ് അവഞ്ചര്‍ 180 വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ 81,459 രൂപയാണ് അവഞ്ചര്‍ 150യുടെ എക്‌സ്‌ഷോറൂം വില . ഏകദേശം 5,000 രൂപ വില വര്‍ധനവിലാകും അവഞ്ചര്‍ 180 ബജാജ് നിരയില്‍ എത്തുക. അതേസമയം 98,340 രൂപയാണ് സുസൂക്കി ഇന്‍ട്രൂഡര്‍ 150 യുടെ എക്‌സ്‌ഷോറൂം വില.

Top