‘അവതാര്‍ 2’, പുതിയ ട്രെയിലര്‍ പുറത്ത്

ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ‘അവതാർ: ദ വേ ഓഫ് വാട്ടർ’. ജെയിംസ് കാമറൂൺ ചിത്രത്തിൽ എന്തൊക്കെ ദൃശ്യ വിസ്‍മയങ്ങളായിരിക്കും എന്ന് അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ‘അവതാർ 2’ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ഉറപ്പുതരുന്നതാണ് ട്രെയിലറടക്കമുള്ള പ്രമോഷണൽ മെറ്റീരിയലുകൾ. ആകാംക്ഷ വർദ്ധിപ്പിച്ച് ചിത്രത്തിന്റെ പുതിയൊരു ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.

കടലിനടിയിലെ മായികാലോകം തീർച്ചയായും വിസ്‍മയിപ്പിക്കും എന്ന ഉറപ്പാണ് ‘അവതാർ: ദ വേ ഓഫ് വാട്ടറി’ന്റെ പുതിയ ട്രെയിലറും നൽകുന്നത്. ‘അവതാർ- ദ വേ ഓഫ് വാട്ടർ’ ഡിസംബർ 16ന് തിയറ്ററുകളിലെത്തും. ഇന്ത്യയിൽ ആറ് ഭാഷകളിലാണ് ‘അവതാർ- ദ വേ ഓഫ് വാട്ടർ’ റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

Top