Avatar 2; Without 3D glass

avatar

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് സിനിമയുടെ അപൂര്‍വ ദൃശ്യാനുഭവം പകര്‍ന്ന് നല്‍കിയ ജയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തില്‍ ഒരുക്കിയിരിക്കുന്നത് ഡിജിറ്റല്‍ സാങ്കേതികവിദ്യ.

പുത്തന്‍ വിദ്യകള്‍ക്കല്ല എച്ച്ഡിആര്‍ (ഹൈ ഡൈനാമിക് റേഞ്ച്), എച്ച്എഫ്ആര്‍ (ഹൈ ഫ്രെയിംസ് റേറ്റ്‌സ് ) എന്നീ ഫോട്ടോ സാങ്കേതികവിദ്യകളിലെ ഏറ്റവും നൂതനമായ പരീക്ഷണങ്ങള്‍ക്കാണ് അദ്ദേഹം ഒരുങ്ങുന്നത്. ത്രിഡി എന്ന കാഴ്ചാനുഭൂതി ഗ്ലാസുകളുടെ സഹായമില്ലാതെ തിയറ്ററുകളില്‍ ആസ്വദിക്കുക എന്നതാണ് അവതാര്‍ രണ്ടിലൂടെ ജയിംസ് കാമറൂണ്‍ ലക്ഷ്യമിടുന്നത്.

അവതാര്‍ എന്ന സാങ്കല്‍പിക ലോകത്തിന്റെ പുതിയ 3ഡി അവതാരം കണ്ണടകളുടെ സഹായമില്ലാതെ പ്രേക്ഷകനു കാണാന്‍ സാധിക്കും.സിനിമാ സാങ്കേതികവിദ്യയിലെ ഈ ഒരു പൊളിച്ചെഴുത്തിന് വേണ്ടി അണിയറക്കാര്‍ ശ്രമിക്കുന്നതു കൊണ്ടാണ് അവതാറിന്റെ രണ്ടാം ഭാഗം ഇത്രയും വൈകുന്നത്.

നേരത്തെ അവതാറിന്റെ മൂന്നുഭാഗങ്ങള്‍ കൂടെ തയാറാകുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.മൂന്നല്ല നാലുഭാഗങ്ങളാണ് ജയിംസ് ഒരുക്കുന്നത്.ഇതിനു വേണ്ടി നാല് പ്രശസ്ത തിരക്കഥാകൃത്തുക്കളെയാണ് ജയിംസ് ഉപയോഗിക്കുന്നത്.

വര്‍ഷങ്ങളായി ഈ ലോകം കൂടുതല്‍ വലുതാക്കുന്നതിനുളള പണിപ്പുരയിലാണ് അവര്‍. കൂടുതല്‍ കഥാപാത്രങ്ങള്‍,പുതിയ ജീവികള്‍, ആവാസവ്യവസ്ഥ, പുതിയ സംസ്‌കാരം എന്നിവ ഈ നാലുഭാഗങ്ങളില്‍ ആവിഷ്‌കരിക്കുന്നുണ്ട്.

അവതാര്‍ സിനിമയുടെ ആദ്യഭാഗത്തേക്കാള്‍ വളരെ വലുതായിരിക്കും ഈ നാലുഭാഗങ്ങളും.2017 ക്രിസ്മസ് റിലീസ് ആയി അവതാര്‍-2 എത്തും, 2020ല്‍ അവതാര്‍-3, 2022ല്‍ അവതാര്‍-4, 2023ല്‍ അവതാര്‍-5,ഈ നാലു ഭാഗങ്ങളെയും ഒരുമിച്ച് തന്നെയാണ് ചിത്രീകരണം. ഈ നാലു ഭാഗങ്ങും അടുത്തടുത്ത് റിലീസ് ചെയ്യണമെന്നാണ് ജയിംസ് കാമറൂണിന്റെ ആഗ്രഹം.

വ്യത്യസ്തമായ പ്രമേയവും മികച്ച സാങ്കേതിക വിദ്യയുമാണ് അവതാറിനെ അന്താരാഷ്ട്ര തലത്തില്‍ ഏറെ ജനപ്രിയമാക്കി തീര്‍ത്തത്. 3ഡി കണ്ണടവച്ച് സിനിമ കാണുന്നത് ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടുള്ള സംഗതിയാണ്. പ്രത്യേകിച്ച് കാഴ്ചക്ക് വൈകല്യമുള്ളവര്‍ക്ക്. ഈ ടെക്‌നോളജി അത്തരക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കാമറൂണിന്റെ പ്രതീക്ഷ.

Top