അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം തെലുങ്ക് പതിപ്പില്‍ തനോസിന് ശബ്ദം നല്‍കിയത് റാണ

ബ്രഹ്മാണ്ഡ ചിത്രം ‘ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ താനോസിന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് റാണയാണ്. അവഞ്ചേഴ്‌സ്:ഇന്‍ഫിനിറ്റി വാറിലും റാണ താനോസിന് വേണ്ടി ഡബ്ബ് ചെയ്തിരുന്നു.

അവഞ്ചേര്‍സ് എന്‍ഡ് ഗെയിമിന്റെ തമിഴ് പതിപ്പില്‍ അയണ്‍മാന് ശബ്ദം നല്‍കിയത് വിജയ് സേതുപതിയായിരുന്നു.വിജയ് സേതുപതി ഡബ്ബ് ചെയ്തതില്‍ പ്രതിക്ഷേധിച്ച് നടനു നേരെ മാര്‍വല്‍ ആരാധകുടെ ട്രോള്‍ ആക്രമണം നടന്നിരുന്നു. വിജയ് സേതുപതിയുടെ ശബ്ദവും അയണ്‍ മാന്‍ ആയി വേഷമിട്ട റോബര്‍ട്ട് ഡൗണിയുടെ ശബ്ദവുമായി യോജിക്കുന്നില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

തമിഴില്‍ ബ്ലാക്ക് വിഡോയ്‌ക്ക് വേണ്ടി ആന്‍ഡ്രിയയും ഡബ്ബ് ചെയ്തിരുന്നു. എ ആര്‍ മുരുഗദോസ് ആണ് ചിത്രത്തിന് വേണ്ടി തമിഴ് ഡയലോഗുകള്‍ എഴുതിയത്.

Top