രക്ഷിത് ഷെട്ടി നായകനായ ‘അവന്‍ ശ്രീമന്‍ നാരായണ’; ട്രയിലര്‍ പുറത്തിറങ്ങി

രക്ഷിത് ഷെട്ടി നായകനായി എത്തുന്ന കന്നഡ ചിത്രമാണ് അവന്‍ ശ്രീമന്‍ നാരായണ. രക്ഷിത് പോലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ എത്തുന്നത്. ഷാന്‍വി ശ്രീവാസ്തവയാണ് നായിക. ചിത്രത്തിന്റെ ട്രയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

അഞ്ചു ഭാഷകളിലായിരിക്കും ചിത്രം ഒരുങ്ങുന്നത്. സച്ചിന്‍ രവി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് പുഷ്‌കര്‍ ഫിലിംസിന്റെ ബാനറില്‍ എച്ച്. കെ. പ്രകാശ്, പുഷ്‌കര്‍ മല്ലികാര്‍ജുനന്‍ എന്നിവര്‍ ചേര്‍ന്നാണ്.

രണ്ടരവര്‍ഷത്തെ ഇടവേളയ്ക്കുശേഷമെത്തുന്ന രക്ഷിത് ഷെട്ടി ചിത്രം കൂടിയാണി ഇത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിന്മുന്‍മ്പ് വൈറലായിരുന്നു. കന്നഡയ്ക്ക് പുറമെ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഡിസംബര്‍ 27-ന് ചിത്രം റിലീസ് ചെയ്യും.

Top