അവന്‍ മോട്ടോര്‍സിന്റെ പുതിയ മോഡല്‍ ട്രെന്‍ഡ്-ഇ വിപണിയില്‍

പുതിയ മോഡലുമായി അവന്‍ മോട്ടോര്‍സ് വിപണിയില്‍ എത്തുന്നു.ട്രെന്‍ഡ്-ഇ സ്‌കൂട്ടറാണ് അവന്‍ മോട്ടോര്‍സിന്റെ പുതിയ മോഡല്‍.

രണ്ട് വേരിയേറ്റുകളിലാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തുന്നത്. ഒറ്റ ബാറ്ററി പാക്ക് മോഡലും,ഇരട്ട ബാറ്ററി പാക്ക് മോഡലുമാണ് രണ്ട് വേരിയേറ്റുകള്‍.

അവന്‍ മോട്ടോര്‍സിന്റെ സറോ, സെറോ പ്ലസ് മോഡലുകള്‍ക്ക് സമാനമായി 48V, 28AH ലിഥിയം അയോണ്‍ ബാറ്ററി പാക്കാണ് അവന്‍ ട്രെന്‍ഡ്-ഇ യില്‍ ഉപയോഗിക്കുന്നത്.ഒറ്റ ബാറ്ററി ചാര്‍ജില്‍ 60 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ പുതിയ മോഡലിന് കഴിയും.ഇരട്ട ബാറ്ററി പാക്കുള്ള ചാര്‍ജിന് ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ ദൂരം പിന്നിടാനും സാധിക്കും. രണ്ടു വേരിയേറ്റുകളിലും മണിക്കൂറില്‍ 45 കിലോമീറ്ററാണ് പരമാവധി വേഗം.

ഒറ്റ ബാറ്ററി പാക്ക് മോഡലിന് 56,900 രൂപയാണ് വില. ഇരട്ട ബാറ്ററി പാക്ക് മോഡലിന് 81,269 രൂപയുമാണ് വില. പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ചു.ബുക്കിംഗ് തുക 1,100 രൂപയാണ്.

Top