Avalanche Buries Army Post In Ladakh, 2 Soldiers Rescued, 3 Missing

ശ്രീനഗര്‍: കാശ്മീരിലെ ലഡാക്ക് പ്രദേശത്തുള്ള ബദാലിക്കിലുണ്ടായ മഞ്ഞിടിച്ചിലില്‍ രണ്ട് സൈനികര്‍ മരിച്ചു.

അഞ്ചു സൈനികരാണ് മഞ്ഞിനടിയില്‍ കുടുങ്ങിയത്. ഇതില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി.

കാശ്മീരില്‍ കഴിഞ്ഞദിവസം മുതല്‍ കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ്. അപ്രതീക്ഷിതമായി ഉണ്ടായ മഞ്ഞുവീഴ്ചയില്‍ ബദാലിക്ക് മേഖലയിലെ ആര്‍മി പോസ്റ്റ് മഞ്ഞിനടിയിലായി. ഹിമപാതത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Top