സിദ്ധാര്‍ത്ഥും ആന്‍ഡ്രിയയും ഒന്നിക്കുന്ന ‘അവള്‍’ തിയേറ്ററുകളിലേക്ക്

തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ത്ഥും ആന്‍ഡ്രിയയും ഒന്നിക്കുന്ന ഹൊറര്‍ റൊമാന്റിക് ചിത്രം അവള്‍ തിയേറ്ററുകളിലേക്ക്.

അടുത്ത മാസം അവസാനം സിനിമ തീയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഒരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മിലിന്‍ഡ് റാവു ആണ്.

ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തെലുങ്കില്‍ ഗൃഹം എന്ന പേരിലും ഹിന്ദിയില്‍ ദ ഹൗസ് നെക്സ്റ്റ് ഡോര്‍ എന്ന പേരിലുമാണ് സിനിമ പ്രദര്‍ശനത്തിന് എത്തുക.

Top