‘അവകാശികള്‍’ എന്ന ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ ഗാനം കാണാം

ര്‍ഷാദ്, ടി.ജി. രവി, അഞ്ജു അരവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ രചനയും സംവിധാനവും നിർവഹിക്കുന്ന ‘അവകാശികള്‍’ എന്ന ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ ഗാനം റിലീസായി.

മലയാളത്തിലും ഹിന്ദിയിലുമായുള്ള ഈ ഗാനം രചിച്ചത് പാർവ്വതി ചന്ദ്രനാണ്. സംഗീതവും ആലാപനവും മിനീഷ് തമ്പാൻ.

റിയൽ വ്യു ക്രിയേഷൻസിന്റെ ബാനറിൽ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജയരാജ് വാര്യർ , അനൂപ് ചന്ദ്രൻ, എം.എ. നിഷാദ്, സോഹൻ സീനുലാൽ , ബേസിൽ പാമ, ബിന്ദു അനീഷ് എന്നിവർക്കൊപ്പം നിരവധി ആസാം കലാകാരൻമാരും അഭിനയിക്കുന്നു.

ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ഉയരുന്ന സങ്കീർണ്ണതകൾ ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ ജീവിതത്തിലൂടെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഛായാഗ്രഹണം- വിനു പട്ടാട്ട്, എഡിറ്റര്‍- അഖിൽ എ.ആർ., ഗാനരചന- റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, പാര്‍വ്വതി ചന്ദ്രൻ, സംഗീതം- മിനീഷ് തമ്പാൻ. കേരളത്തിലും ആസാമിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘അവകാശികള്‍’ ഉടൻ പ്രദർശനത്തിനെത്തും. പി.ആർ.ഒ.- എ.എസ്. ദിനേശ്.

Top