രണ്ടു നിറങ്ങളില്‍ ‘നോക്കിയ 5’ ഷോറൂമുകളിലും ലഭ്യമാണ്; വില 13,499 രൂപ

നോക്കിയ 5 3 ജിബി റാമുമായി ഇനി മുതല്‍ ഷോറൂമിലും ലഭ്യമാണ്. കഴിഞ്ഞ ഏഴു മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമാണ് ഫോണ്‍ ലഭ്യമായിരുന്നത്.

മേറ്റ് ബ്ലാക്ക്, ടെംപേര്‍ഡ് ബ്ലൂ എന്നീ രണ്ടു നിറങ്ങളിലാണ് നോക്കിയ 5 എത്തുന്നത്. ഇന്ത്യന്‍ വിപണിയില്‍ 13,499 രൂപയാണ് നോക്കിയ 5ന്റെ വില .

ഫ്‌ളിപ്കാര്‍ട്ടില്‍ നോക്കിയ 5 ലോഞ്ച് ചെയ്യാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ഫ്‌ളിപ്കാര്‍ട്ട് വൈസ് പ്രസിഡന്റ് അദയ് യാദവ് പറഞ്ഞു.

സ്മാര്‍ട്ട്‌ഫോണുകളുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ സ്ഥാനം പിടിച്ചെടുക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച ബാറ്ററി ലൈഫും ഗ്രാഫിക് പെര്‍ഫോമന്‍സും ഉള്‍പ്പെടുന്നതാണ് നോക്കിയ 5. ജനപ്രീതിയാര്‍ജിച്ച നോക്കിയ 5ന് 3ജിബി റാം കൂടുതല്‍ മികവു പകരുമെന്ന് കരുതുന്നതായി എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ വൈസ് പ്രസിഡന്റ് അജയ് മേത്ത പറഞ്ഞു.

എട്ട് എംപി, 84 ഡിഗ്രി വൈഡ് ആംഗ്ള്‍ ഫ്രണ്ടാണ് സെല്‍ഫി ക്യാമറ. സൂര്യപ്രകാശത്തിലും മങ്ങിയ വെളിച്ചത്തിലും ഫോണില്‍ ദൃശ്യങ്ങള്‍ വ്യക്തമായി പകര്‍ത്താം.

ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് ഓതന്റിഫിക്കേഷന്‍ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.

ഫോണ്‍ സുരക്ഷിതവും നൂതനവും ആണോ എന്ന് പ്രതിമാസ സുരക്ഷാ നിര്‍ദേശങ്ങളിലൂടെ ആന്‍ഡ്രോയ്ഡ് നിരീക്ഷിച്ചു കൊണ്ടിരിക്കും. പ്യുവര്‍ ആന്‍ഡ്രോയ്ഡ് ആണ് ഫോണിന്റെ സവിശേഷത.

Top