സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് ഫാന്റം ബ്ലാക്ക് വാരിയന്റില്‍ ലഭ്യം

സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 3, ഗാലക്സി ഇസഡ് ഫ്‌ലിപ്പ് 3 സ്മാര്‍ട്‌ഫോണുകള്‍ ഓഗസ്റ്റ് 11 ന് അവതരിപ്പിക്കും. ഗാലക്സി ഇസഡ് ഫോള്‍ഡ് 3 യുടെ പ്രസ്സ് റെന്‍ഡറുകള്‍ ഫാന്റം ബ്ലാക്ക് കളര്‍ ഓപ്ഷനില്‍ വരുന്നുണ്ടെന്ന് അറിയിച്ചു.

ഈ ഹാന്‍ഡ്സെറ്റിന് പ്രീവിയസ് ജനറേഷന്‍ മോഡലിന് സമാനമായ ഡിസൈന്‍ ഉണ്ടായിരിക്കും. നടുഭാഗത്തേക്ക് മടക്കാവുന്ന രൂപകല്‍പ്പന ഇതിന് ഉണ്ടായിരിക്കും. ചോര്‍ന്ന പ്രസ് റെന്‍ഡറുകള്‍ മൂന്ന് സെന്‍സറുകളും ഒരു എല്‍ഇഡി ഫ്‌ലാഷുമായി വരുന്ന ഒരു ക്യാമറ മൊഡ്യൂളും ഉള്‍പ്പെടുത്തിയിരിക്കുന്നതായി പറയുന്നു. മുന്‍വശത്തെ പാനലില്‍ ഇടതുവശത്തായി അല്‍പ്പം കട്ടിയുള്ള ബെസലും ഉയരമുള്ള ഡിസ്‌പ്ലേയും ഉണ്ടാകും. പാനലില്‍ സെല്‍ഫി ക്യാമറയ്ക്കായി പഞ്ച്-ഹോള്‍ ക്യാമറ കട്ട്ഔട്ട് ഉണ്ടായിരിക്കും.

6.2 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ഇത് ഒരു അമോലെഡ് പാനല്‍ ആയിരിക്കും. പഞ്ച്-ഹോള്‍ ക്യാമറ കട്ട്ഔട്ട് സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി 10 എംപി ക്യാമറയുണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്‍വേര്‍ഡ് ഫോള്‍ഡിംഗ് ഡിസ്‌പ്ലേ 7.6 ഇഞ്ചായിരിക്കും. 4 എംപി സെന്‍സര്‍ ഉള്‍പ്പെടുന്ന ഇന്‍-ഡിസ്‌പ്ലേ ക്യാമറയും ഫോള്‍ഡബിള്‍ പാനലില്‍ ഉണ്ട്. രണ്ട് പാനലുകളും സപ്പോര്‍ട്ട് ചെയ്യുന്ന സ്‌ക്രീന്‍ റിഫ്രഷ് റേറ്റ് 120Hz ആയിരിക്കും. മാത്രമല്ല, പിന്നില്‍ 12 മെഗാപിക്സല്‍ പ്രധാന ക്യാമറ ഉള്‍പ്പെടുന്നതായും പറയുന്നു.

ഗാലക്സി ഇസഡ് ഫോള്‍ഡ് 3 യില്‍ 12 ജിബി റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍ കരുത്തേകും. ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ OneUI 3.1 ഇന്റര്‍ഫേസിലായിരിക്കും പ്രവര്‍ത്തിക്കുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള ഈ ഹാന്‍ഡ്സെറ്റിന് 4,400 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്നാണ് നിഗമനം.

 

Top