കോണ്‍ഗ്രസിനെതിരായ പ്രചാരണത്തിനില്ലെന്ന് എ വി ഗോപിനാഥ്

തിരുവനന്തപുരം: അനുരഞ്ജന സാധ്യത തള്ളാതെ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച എ.വി ഗോപിനാഥ്. തുടര്‍ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ നിഷേധിക്കുന്നില്ലെന്നും കോണ്‍ഗ്രസിനെതിരായ പ്രചാരണത്തിന് താനില്ലെന്നും ഗോപിനാഥ് പറഞ്ഞു.

”കോണ്‍ഗ്രസിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത നിഷേധിക്കുന്നില്ല. നെഹ്‌റു കുടുംബം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍”

കരുണാകരന്റ ആത്മാവ് നീയെന്താണ് കോണ്‍ഗ്രസ് വിട്ടതെന്ന് ചോദിച്ചാല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നുമായിരുന്നു ഗോപിനാഥിന്റെ പ്രതികരണം. ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് പതിറ്റാണ്ടുകളായി പാലക്കാട്ടെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ എ.വി.ഗോപിനാഥ് പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ചത്. പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടില്‍ വച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഗോപിനാഥ് രാജി പ്രഖ്യാപനം നടത്തിയത്. പിന്നാലെ ഗോപിനാഥിന്റെ തീരുമാനം സ്വാഗതം ചെയ്ത് സിപിഎമ്മും രംഗത്തെത്തിയിരുന്നു.

 

Top